{"items":["5fda34a6179bc000186ac548","5fda34a6179bc000186ac547","5fda34a6179bc000186ac542"],"styles":{"galleryType":"Columns","groupSize":1,"showArrows":true,"cubeImages":true,"cubeType":"max","cubeRatio":1.7777777777777777,"isVertical":true,"gallerySize":30,"collageAmount":0,"collageDensity":0,"groupTypes":"1","oneRow":false,"imageMargin":5,"galleryMargin":0,"scatter":0,"rotatingScatter":"","chooseBestGroup":true,"smartCrop":false,"hasThumbnails":false,"enableScroll":true,"isGrid":true,"isSlider":false,"isColumns":false,"isSlideshow":false,"cropOnlyFill":false,"fixedColumns":0,"enableInfiniteScroll":true,"isRTL":false,"minItemSize":50,"rotatingGroupTypes":"","rotatingCropRatios":"","columnWidths":"","gallerySliderImageRatio":1.7777777777777777,"numberOfImagesPerRow":3,"numberOfImagesPerCol":1,"groupsPerStrip":0,"borderRadius":0,"boxShadow":0,"gridStyle":0,"mobilePanorama":false,"placeGroupsLtr":false,"viewMode":"preview","thumbnailSpacings":4,"galleryThumbnailsAlignment":"bottom","isMasonry":false,"isAutoSlideshow":false,"slideshowLoop":false,"autoSlideshowInterval":4,"bottomInfoHeight":0,"titlePlacement":["SHOW_ON_THE_RIGHT","SHOW_BELOW"],"galleryTextAlign":"center","scrollSnap":false,"itemClick":"nothing","fullscreen":true,"videoPlay":"hover","scrollAnimation":"NO_EFFECT","slideAnimation":"SCROLL","scrollDirection":0,"scrollDuration":400,"overlayAnimation":"FADE_IN","arrowsPosition":0,"arrowsSize":23,"watermarkOpacity":40,"watermarkSize":40,"useWatermark":true,"watermarkDock":{"top":"auto","left":"auto","right":0,"bottom":0,"transform":"translate3d(0,0,0)"},"loadMoreAmount":"all","defaultShowInfoExpand":1,"allowLinkExpand":true,"expandInfoPosition":0,"allowFullscreenExpand":true,"fullscreenLoop":false,"galleryAlignExpand":"left","addToCartBorderWidth":1,"addToCartButtonText":"","slideshowInfoSize":200,"playButtonForAutoSlideShow":false,"allowSlideshowCounter":false,"hoveringBehaviour":"NEVER_SHOW","thumbnailSize":120,"magicLayoutSeed":1,"imageHoverAnimation":"NO_EFFECT","imagePlacementAnimation":"NO_EFFECT","calculateTextBoxWidthMode":"PERCENT","textBoxHeight":26,"textBoxWidth":200,"textBoxWidthPercent":65,"textImageSpace":10,"textBoxBorderRadius":0,"textBoxBorderWidth":0,"loadMoreButtonText":"","loadMoreButtonBorderWidth":1,"loadMoreButtonBorderRadius":0,"imageInfoType":"ATTACHED_BACKGROUND","itemBorderWidth":0,"itemBorderRadius":0,"itemEnableShadow":false,"itemShadowBlur":20,"itemShadowDirection":135,"itemShadowSize":10,"imageLoadingMode":"BLUR","expandAnimation":"NO_EFFECT","imageQuality":90,"usmToggle":false,"usm_a":0,"usm_r":0,"usm_t":0,"videoSound":false,"videoSpeed":"1","videoLoop":true,"jsonStyleParams":"","gallerySizeType":"px","gallerySizePx":1000,"allowTitle":true,"allowContextMenu":true,"textsHorizontalPadding":-30,"itemBorderColor":{"themeName":"color_12","value":"rgba(209,209,209,0)"},"showVideoPlayButton":true,"galleryLayout":2,"calculateTextBoxHeightMode":"MANUAL","targetItemSize":1000,"selectedLayout":"2|bottom|1|max|true|0|true","layoutsVersion":2,"selectedLayoutV2":2,"isSlideshowFont":true,"externalInfoHeight":26,"externalInfoWidth":0.65},"container":{"width":300,"galleryWidth":305,"galleryHeight":0,"scrollBase":0,"height":null}}
ദൈവത്തിന്റെ സ്വന്തം നാട്

ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരും , എന്നാൽ കുറെ പേപ്പട്ടികൾക്കും പോലും ഒരു വിലയും കൊടുക്കാത്ത രീതിയിൽ മനുഷ്യൻ കാപാലികൻ ആയി അരങ്ങു വാഴുന്ന നമ്മുടെ കേരളം ..
കേരളമെന്നു കേട്ടാൽ അന്തരംഗവും ,മലയാളിയെന്നു കേട്ടാൽ അഭിമാനപൂരിതനും ആകണമെന്ന് കേട്ട് പഠിച്ച മലയാളി കേരളക്കരയെ വെറുത്തു തുടങ്ങിയിരിക്കുന്നു .
നന്മ നശിച്ച നേതാക്കന്മാരും ,ജാതിയും മതവും ,നിറവും നിറം നോക്കി മനുഷ്യനെ കാണുന്ന ഇന്നത്തെ സമൂഹവും ,സ്നേഹിക്കാൻ അറിയാത്ത കുടുംബവും ,മക്കളെ സ്നേഹിക്കാൻ അറിയാത്ത മാതാപിതാക്കളും ,മാതാപിതാക്കളെ ബഹുമാനിക്കാൻ താല്പര്യമില്ലാത്ത കുട്ടികളും ,വിദ്യാഭ്യാസം കച്ചവട മനോഭാവത്തോടെ കുട്ടികൾക്ക് വിദ്യ ഓതുന്നവരും ,ഇതിലൂടെ ഗുരു ശിക്ഷ്യ ബന്ധം നശിച്ചവരും കൂടെ ഒരു നേരത്തെ അന്നത്തിനു വേണ്ടി അരക്കെട്ടു ഊരിക്കൊടുത്ത പെണ്ണും ,വൈകിട്ടത്തെ രണ്ടു ലാർജിനു ഭാര്യയെയും ,മകളെയും മറ്റേ പരിപാടിക്ക് വിടുന്ന നാണമില്ലാത്ത പുരുഷന്മാരും കൂടി ഒന്നിച്ചുണ്ടാക്കിയ സമത്വ സുന്ദര കേരളം ..
ഇവിടെ അറമദിക്കാൻ ഉണ്ടായ ,ഉണ്ടാക്കപ്പെട്ട അല്ലെങ്കിൽ ജന്മപെട്ട ഇത്തരം ജനുസ്സുകളെ പറഞ്ഞിട്ട് കാര്യമില്ല .. അവനും അവളും പഠിച്ചത് വിഷം തീണ്ടാൻ മാത്രമാണ് .നന്മയും തിന്മയും അവർക്കു അറിയില്ല . നശിക്കാനും നശിപ്പിക്കാനും മാത്രമാണ് അവർക്കു കൂടുതലിഷ്ടം ..
ഇവിടെ ജനസമൂഹമാണ് പലതും തിരിച്ചറിയേണ്ടതും , തിരിച്ചറിയലുകൾ തിരുത്തേണ്ടതും!
ഓ കേരളമെന്ന പുണ്യഭൂമിയെ ഞാൻ ഇന്നും നിന്നെ സ്നേഹിക്കുന്നു .നിന്റെ പച്ചയായ സ്നേഹത്തിൽ കളർ വെള്ളം ചേർക്കാൻ എനിക്ക് താല്പര്യമില്ല . പക്ഷെ നീ അറിയണം പ്രകൃതി സൗന്ദര്യമേ ,നിന്നെ മുച്ചീടായി ഇല്ലാതാക്കാൻ നിന്റെ മക്കൾ തിളയ്ക്കുന്ന കാര്യം ....